Friday, May 8, 2020

Mustang

തുർക്കിഷ് ഫ്രഞ്ച് സിനിമാ സംവിധായികയായ Deniz Gamze Erguven സംവിധാനം ചെയ്ത 2015 ൽ പുറത്തിറങ്ങിയ സിനിമയാണ് Mustang.  വടക്കേ തുർക്കിയിലെ ഒരു തീരദേശ ഗ്രാമത്തിൽ താമസിക്കുന്ന അനാഥരായ അഞ്ചു സഹോദരങ്ങളുടെ കഥ പറയുന്ന സിനിമയാണ് ഇത്.
അമ്മാവനോടൊപ്പം ആണ് ഈ പെൺകുട്ടികൾ താമസിക്കുന്നത്. മതപരമായ ആചാരങ്ങളും സമൂഹത്തിലെ അന്തസ്സും നിലനിർത്താനുള്ള ശ്രമങ്ങൾ അഞ്ച് പെൺകുട്ടികളുടെയും ലോകത്തെ വീട് എന്ന ജയിലിനകത്താക്കി ഒതുക്കി. സ്കൂളിൽ നിന്ന് വരുന്ന വഴിക്ക് കൂട്ടുകാരോടൊപ്പം കടലിൽ കളിക്കുന്നത് കണ്ട ഈ പെൺകുട്ടികളുടെ അയൽവാസി ഇതിനെപ്പറ്റി മറ്റൊരു രീതിയിൽ അവരുടെ വീട്ടിൽ അവതരിപ്പിക്കുന്നു. അതിനുശേഷം പെൺകുട്ടികളെ വീട്ടിൽ തടവിലാക്കുകയും അവരെ പാചകം പഠിപ്പിക്കുകയും അവർക്ക് വേണ്ടി പ്രത്യേക തരത്തിലുള്ള നിറംമങ്ങിയ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നു. പിന്നീട് അവരെ വിവാഹം കഴിപ്പിച്ച് അയക്കാനുള്ള ഒരുക്കങ്ങളാണ് അവിടെ നടക്കുന്നത്. വിവാഹത്തിനു താൽപര്യമില്ലെങ്കിൽ പോലും ഒരു തരത്തിലും പ്രതിരോധിക്കാൻ ആവാതെ  കീഴടങ്ങേണ്ടി വരുന്നു.

ഈ പെൺകുട്ടികൾക്ക്.സ്കൂളിൽ പോകാനും ഭംഗിയുള്ള വസ്ത്രം ധരിക്കാനും രാത്രിയിൽ പുറത്തു പോകാനും ഡാൻസ് ചെയ്യാനും നീന്തൽ പഠിക്കാനും തീരദേശ ഗ്രാമത്തിന് അപ്പുറമുള്ള കാര്യങ്ങളെ കുറിച്ച് അറിയാനും ചുരുക്കം പറഞ്ഞാൽ അവരുടേതായ ജീവിതം ജീവിച്ചു തീർക്കാൻ ആണ് അവരുടെ ആഗ്രഹം.അവരുടെ ലോകത്ത് പാടി നടക്കണം എന്ന് ആഗ്രഹിക്കുന്ന പെൺകുട്ടികൾ പക്ഷെ സമൂഹം കല്പിച്ചു വച്ച പാരമ്പര്യ നിയമങ്ങൾക്ക് അകത്തു ഒതുങ്ങി ജീവിക്കേണ്ടി വരുന്നു.
അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെടുന്ന പെണ്ണുങ്ങൾ ദേശ ഭേദമന്യേ എല്ലായിടങ്ങളിലും ഉണ്ട്. ഈ സിനിമയിൽ നിന്ന് വ്യത്യസ്തം ഒന്നുമല്ല നമ്മുടെ നാട്ടിലെ യാഥാസ്ഥിതിക കുടുംബങ്ങളിലെ പെൺകുട്ടികളുടെ അവസ്ഥയും. അവകാശങ്ങൾ നേടിയെടുക്കാൻ യാഥാസ്ഥിതിക കെട്ടുപാടുകൾ പൊട്ടിച്ച് പുറത്ത് വന്ന് പെണ്ണുങ്ങൾക്ക് സമൂഹം ചാർത്തി ആകുന്ന പേരുകളും മറ്റൊരു യാഥാർത്ഥ്യമാണ്.

                              നാനാവിധ സംസ്കാരങ്ങളെ ഉൾക്കൊണ്ട് ഒരുമയോടെ ജീവിച്ചിരുന്ന ജനങ്ങളെ രാഷ്ട്രീയ ധ്രുവീകരണത്തിലൂടെ ഭിന്നിപ്പിക്കുക എന്നാണ് എർദോഗൻ നയിക്കുന്ന ഗവൺമെൻ്റിൻ്റെ നിലപാട് എന്ന് സംവിധായിക വ്യക്തമാക്കുന്നു.സ്ത്രീ-
കൾക്കെതിരെ വർധിച്ച് വരുന്ന അക്രമങ്ങളെ നോർമലൈസ് ചെയ്യുന്ന രീതിയാണ് ഗവൺമെൻ്റ് സ്വീകരിക്കുന്നത്. തുർക്കിയും മറ്റ് മുസ്ലീം രാജ്യങ്ങളും സ്ത്രീകളോട് കാണിക്കുന്ന അടിച്ചമർത്തൽ മനോഭാവത്തിനെതിരെയുള്ള ശക്തമായ മറുപടിയാണ് ഈ സിനിമ.

ഈ പെൺകുട്ടികൾക്ക് നിഷേധിക്കപ്പെട്ടുന്നത് അവരുടെ സന്തോഷത്തിൻ്റെ ലോകം കൂടിയാണ്. സ്കൂൾ ,ആൺകുട്ടികളുമായുള്ള സൗഹൃദം, digital technology, Sports games, ഇഷ്ട വസ്ത്രങ്ങൾ ഇവയെല്ലാം അവർക്ക് നിഷേധിക്കപ്പെട്ടവയാണ്.പെ-
കുട്ടികളുടെ വീടിൻ്റെ ജനാലയാണ് അവരുടെ ലോകത്തിൻ്റെ വാതിലായി മാറുന്നത്.ഈ പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ സന്തോഷം നിസ്സാരമായ ഒന്നല്ല ,അത് അവരുടെ രാഷ്ട്രീയമാണ്.

BRIDGE TO TERABITHIA

 It is based on true story. The novel by Katherine Paterson was inspired by the real life death of her son's friend who died in a simila...