Friday, May 1, 2020

Blue is the warmest colour

                            Blue is the warmest colour
                   
                                           ഫ്രഞ്ച് ടുണിഷ്യൻ ചലച്ചിത്ര പ്രവർത്തകനായ Abdellatif Kechiche സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ ചിത്രമാണ് "Blue is the warmest colour".Lesbian പ്രണയം ആണ് ചിത്രത്തിൻ്റെ പ്രമേയം. സ്വവർഗ്ഗ പ്രണയികളുടെ പ്രണയത്തിൻ്റെ കഥ പറഞ്ഞ ജൂലിയൻ മോർഹിൻ്റെ വിവാദമായ ഗ്രാഫിക് നോവലിൻ്റെ ചലച്ചിത്രാഖ്യാന മാ ണ് ഈ സിനിമ.
സംവിധായകനും നടിക്കും Palme d'or പുരസ്കാരം കിട്ടുന്ന ആദ്യത്തെ സിനിമ കൂടിയാണ് blue is the warmest colour. കൗമാര പ്രായക്കാരിയായ Adele എന്ന പെൺകുട്ടിക്ക് നീല നിറത്തിലുള്ള തലമുടിയുള്ള പെൺകുട്ടിയോട് തോന്നുന്ന പ്രണയവും ഒരു ലെസ്ബിയൻ ബാറിൽ വച്ചുള്ള കണ്ടുമുട്ടലും പീന്നീടങ്ങോട്ടുള്ള പ്രണയ ദിവസങ്ങളുടെ കഥ പറയുകയും ചെയ്യുന്ന സിനിമയാണ് ഇത്. നീലനിറത്തിൻ്റെ ഒരു Visual Symbolism കൂടിയാണ് ഈ സിനിമ.എമ്മയുടെ തലമുടിയുടെയും കണ്ണുകളുടെയും നിറവും എമ്മയെ തിരഞ്ഞ് ലെസ്ബിയൻ ബാറിലെത്തുമ്പോൾ അദെല്ലെ കാണുന്ന അലങ്കാരങ്ങളും സിനിമയുടെ അവസാനത്തിൽ ചിത്രപ്രദർശനത്തിനെത്തുന്ന അദെല്ലെയുടെ ഉടുപ്പിൻ്റെ നിറവും ഏറ്റവും തീവ്രതയോടുകൂടി സിനിമയിൽ നിറയുന്നു.

BRIDGE TO TERABITHIA

 It is based on true story. The novel by Katherine Paterson was inspired by the real life death of her son's friend who died in a simila...