Thursday, April 30, 2020

Capernaum

                        Capernaum

                               ബെയ്റൂട്ടിൻ്റെ ചേരികളിൽ ചിത്രീകരിച്ച ഒരു ലെബനീസ് ചിത്രമാണ് Capernaum.12 വയസ്സ് പ്രായമുള്ള സെയ്‌ൻ എന്ന ബാലനിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത് .Social realism ൻ്റെ ഏറ്റവും വിസ്മയകരമായ ഉദാഹരണമാണ് ഈ സിനിമ.സിനിമയിലേതുപോലുള്ള അനുഭവങ്ങൾ ജീവിതത്തിൽ നേരിടേണ്ടി വന്നവരാണ് അഭിനയിച്ചിരിക്കുന്നവരിൽ ചിലർ.പ്രൊഫഷണലായ അഭിനേതാക്കളായിരുന്നില്ല ഇവർ പകരം അനുഭവങ്ങളുടെ തീഷ്ണത അവരുടെ അഭിനയത്തെ മെച്ചപ്പെടുത്തുകയായിരുന്നു .Zain ആയി വേഷമിട്ടിരിക്കുന്ന Zain Al Reefa എന്ന ബാലൻ ജീവിതം കൊണ്ട് ഒരു സിറിയൻ അഭയാർത്ഥി ആണ്
                                                സിനിമയുമായി ബന്ധപ്പെട്ട പത്ര സമ്മേളനത്തിൽ അഭിനയം എളുപ്പമായിരുന്നോ എന്ന ചോദ്യത്തിന് ചിലപ്പോൾ ചിരിക്കാൻ പറഞ്ഞു മറ്റ് ചിലപ്പോൾ സങ്കടവും നിരാശയും അഭിനയിക്കാനും പറഞ്ഞു.ഇത് വളരെ എളുപ്പമായിരുന്നു എന്നാണ് സെയ്ൻൻ പറഞ്ഞത്.സ്കൂളിൽ പോകാൻ ആഗ്രഹിച്ചപ്പോൾ പോകാൻ സാധിക്കാത്ത സാഹചര്യം നേരിടേണ്ടി വന്നു എന്നും സെയ്ൻ പറയുന്നു.
                                  മതിയായ രേഖകളില്ലാതെ താമസിക്കുന്നതിന് റഹിലിനെ അറസ്റ്റ് ചെയ്യുന്ന രംഗം ചിത്രീകരിച്ചതിന് പിറ്റേ ദിവസം Rahil ആയി വേഷമിട്ട yordanous മതിയായ രേഖകൾ ഇല്ലാ എന്ന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ഇതിനെ കുറിച്ച് സംസാരിക്കുന്ന സമയത്ത്Yordanous കണ്ണുനീർ നിയന്ത്രിക്കാൻ പാടുപെടുകയായിരുന്നു.
                                       ദാരിദ്ര്യത്തെ അതിൻ്റെ extreme ആയ അവസ്ഥയിൽ അവതരിപ്പിക്കുന്നതി- ൽ Nadine Labaki വിജയിച്ചിരിക്കുന്നു. Zain ഒരു അ-തി ജീവനം കൂടിയാണ്.Statelessness and illegality എന്നീ രണ്ട് ആയുധങ്ങളും മനുഷ്യൻ്റെ നേർക്ക് വച്ച് നീട്ടി മനുഷ്യത്വത്തെ പാടെ മായ്ച്ച് അടിസ്ഥാന മനുഷ്യാവകാശങ്ങൾക്ക് പോലും വില നല്കാത്ത bureocratic mechanism ങ്ങൾക്ക് നേരെയുള്ള ഉറച്ച ശബ്ദമാണ് capernaum.

No comments:

Post a Comment

Note: Only a member of this blog may post a comment.