Wednesday, May 6, 2020

The fault in our stars

"The fault in our stars" എന്ന ജോഷ് ബോണിൻ്റെ നോവലിനെ അടിസ്ഥനമാക്കി 2014ൽ നിർമ്മിച്ച സിനിമയാണിത്. വളരെ കുഞ്ഞുനാൾ മുതൽ തന്നെ ക്യാൻസറിനോട് പോരാടുന്ന hazel എന്ന പെൺകുട്ടി. Peter Van Houten ൻ്റെ ക്യാൻസർ രോഗത്തോട് പോരാടുന്ന അന്ന എന്ന പെൺകുട്ടിയുടെ കഥ പറയുന്ന "Imperial Affliction"എന്ന നോവലാണ് അവളുടെ പ്രിയ പുസ്തകം. hazel ഡിപ്രഷൻ ലോകത്തേക്ക് പോകുന്നു എന്ന് മനസ്സിലാക്കിയ മാതാപിതാക്കൾ  അവളെ ഒരു കാൻസർ സപ്പോർട്ട് ഗ്രൂപ്പിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നു. അപ്പോൾ ഗ്രൂപ്പിൽ വച്ച് കണ്ടുമട്ടുന്ന അഗസ്റ്റസ് waters മായിട്ടുള്ള സൗഹൃദം Hazel ൻ്റെ ജീവിതത്തിൽ പുതിയ വഴിത്തിരിവായി മാറുന്നു.
                             അഗസ്റ്റസുമായിട്ടുള്ള സൗഹൃദവും അവളുടെ പ്രിയപ്പെട്ട ബുക്കിനെ അഗസ്റ്റസിനെ പരിചയപ്പെടുത്തുന്നതിലൂടെയും ഫോണിലൂടെയുള്ള ദീർഘനേര സംഭാഷണങ്ങളും Hazelനെ Depression ൻ്റെ അവസ്ഥയിൽ നിന്നും പുറത്തെത്തിക്കുന്നു. പതിയെ സൗഹൃദം പ്രണയത്തിന് വഴിമാറുന്നു.
മുൻപത്തെ ബാസ്കറ്റ് ബോൾ കളിക്കാരനായിരുന്നു അഗസ്റ്റസ്. എല്ലാവരും അവനെ അറിയണം എന്നായിരുന്നു അവൻറെ ആഗ്രഹം.എന്നാൽ Hazel ൻ്റെ ആഗ്രഹം മറ്റൊന്നാണ്. നമ്മളെ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാൾ കൂടെയുണ്ടായാൽ മതി എന്നാണ്. അങ്ങനെ കുറച്ച് ദിവസം കൊണ്ട് Hazel ൻ്റെ ലോകമായി മാറി അഗസ്റ്റസ്.
Amsterdam ലേക്കുള്ള hazel ൻ്റെ സ്വപ്ന യാത്രയും ഉം ആനി ഫ്രാങ്കിൻ്റെ attic സന്ദർശനവും van Houten
നെ കണ്ടുമുട്ടുന്നതും അതും അവരുടെ പ്രണയ ദിവസങ്ങളുടെ സ്വപ്ന നിമിഷങ്ങൾ ആണ്. hazel സ്വയം ഒരു ഗ്രാൻഡിനെ പോലെയാണ് കാണുന്നത്. ഏത് നിമിഷവും പൊട്ടിതെറിച്ചേക്കാവുന്ന എന്നാൽ അതുമൂലം ഉണ്ടാകുന്ന ഇമോഷണൽ damage  കഴിയുന്നത്ര കുറയ്ക്കാനായി അവൾ ശ്രമിക്കുന്നു.