Wednesday, May 13, 2020

First they killed my Father

2017 പുറത്തിറങ്ങിയ കമ്പോഡിയൻ അമേരിക്കൻ ത്രില്ലറാണ് FIRST THEY KILLED MY FATHER.Kmer Rouge ൻ്റെ ഭരണകാലത്ത് കമ്പോഡിയൻ കില്ലിംഗ് ഫീൽഡ് ഇല് നിന്നും അമേരിക്കയിലേക്ക് രക്ഷപ്പെട്ട  Loung Un രചിച്ച "first they killed my father."എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി അമേരിക്കൻ നടിയും സിനിമാ നിർമ്മാതാവും മനുഷ്യാവകാശ പ്രവർത്തകയുമായ അഞ്ജലീനജോളി സംവിധാനം ചെയ്ത സിനിമയാണ് First They Killed My Father.
1955 ആരംഭിച്ച വിയറ്റ്നാം യുദ്ധം ക്രമേണ അയൽ രാജ്യമായിരുന്ന കമ്പോഡിയയിലേക്കും വ്യാപിച്ചു.U.S ൻ്റെ Military North Vietnam ൽബോംബാകമണം തുടങ്ങിയ സമയത്ത് നോർത്ത് വിയറ്റ്നാം ജനത നിഷ്പക്ഷ രാജ്യമായ കമ്പനിയിലേക്ക് അഭയം തേടി പിന്നീട് ഇത് കമ്പോഡിയൻ സിവിൽ വാർ ആയി പരിണമിച്ചു.നോർത്ത് വിയറ്റ്നാമിൻ്റെയും വിയറ്റ്കോംഗ് എന്ന സംഘടനയുടെയും പിന്തുണയോട് കൂടി Khmer Rouge എന്ന Communist Party of Kampuchea കംബോഡിയൻ ഗവൺമെൻ്റിനെതിരെ നടത്തിയ യുദ്ധമാണ് കമ്പോഡിയൻ സിവിൽ വാർ.
അമേരിക്ക കംബോഡിയൻ സിവിൽ War ൽ നിന്ന് പിൻവാങ്ങുന്നു എന്ന് അറിയിച്ച് കൊണ്ട് കമ്പോഡിയയിലെ യുഎസ് എംബസി ഒഴിപ്പിക്കുന്ന സമയത്ത് Khmer national armed forces ലെ ഉദ്യോഗസ്ഥനായ Ung രാജ്യത്ത് സംഭവിക്കാൻ പോകുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് സഹപ്രവർത്തകനുമായി സംസാരിക്കുന്നത് മുതൽ  സിനിമ ആരംഭിക്കുന്നു. Khmer Ruge ൻ്റെ സൈന്യത്തെ തോല്പിച്ച് കൊണ്ട് കംബോഡിയയിൽ ജനാധിപത്യം സ്ഥാപിക്കും എന്ന അമരിക്കയുടെ വാഗ്ദാനത്തിൽ വിശ്വസിച്ചത് കൊണ്ടുള്ള അഞ്ച് വയസ്സ്കാരിയുടെ പശ്ചാത്താപത്തിലൂടെ അവിടെ അവരുടെ അനുഭവങ്ങളിലൂടെ Khmer Rouge ഭരണത്തിൻറെ യഥാർത്ഥ പൊയ്മുഖം കാഴ്ചക്കാരിലേക്ക് എത്തുന്നു.
അമേരിക്ക ബോംബ് ആക്രമണം നടത്തുമെന്ന് ജനങ്ങളെ അറിയിച്ചുകൊണ്ട് Khmer Rouge ൻ്റെ സൈന്യം സിറ്റി ഒഴിപ്പിക്കുകയും ഇവരെ ലേബർ ക്യാമ്പിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. ഗവൺമെൻറ് ഉദ്യോഗസ്ഥൻ ആണെന്ന identity മറച്ചുവെച്ചുകൊണ്ടാണ് ഈ കുടുംബം രക്ഷപ്പെടുന്നത്. അടുത്ത ഗ്രാമത്തിലെ ബന്ധുവീട്ടിൽ അഭയം പ്രാപിക്കുന്ന Pa Ung നും കുടുംബത്തിനും തിരിച്ച് വീണ്ടും ലേബർ ക്യാമ്പിലേക്ക് പോകേണ്ടി വരുന്നു. Pa Ung ൻ്റെ identity സൈന്യം കണ്ടുപിടിച്ചാൽ ഉള്ള അനന്തരഫലങ്ങൾ ഓർത്ത് കൊണ്ടുള്ള ആ കുടുംബത്തിൻ്റെ 'പേടി മൂലമാണ് ഇത് സംഭവിക്കുന്നത്.
ദിവസങ്ങൾ കാൽനടയായി നടന്നതിനു ശേഷം മാത്രമാണ് ലേബർ ക്യാമ്പിലേക്ക് ആളുകൾക്കു എത്താൻ സാധിച്ചത്. ആഹാരമില്ലാതെ തളർന്നും ക്ഷീണിച്ചും എത്തിയവർക്ക് തടികൊണ്ടുള്ള വീട് സ്വയം കെട്ടി ഉണ്ടാക്കേണ്ടി വരുന്നു.ക്യാമ്പുകളിൽ പൊതുവേ ഭക്ഷണത്തിന് ലഭ്യതക്കുറവാണ് ആഹാരസാധനങ്ങൾ എല്ലാംതന്നെ  യുദ്ധസ്ഥലങ്ങളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. അഞ്ചുവയസ്സുകാരി Loung തൻറെ കുടുംബ അനുഭവിക്കുന്ന പീഡനങ്ങൾക്ക് എല്ലാം തന്നെ സാക്ഷിയാകേണ്ടി വരുന്നു.തൻറെ സഹോദരൻ വിശപ്പ് സഹിക്കാതെ കഴിക്കാനായി പച്ചക്കറികൾ പറിച്ചതിന് സൈന്യത്തിൻറെ കൈയിൽ നിന്ന് അടി വാങ്ങുന്നതിന് കൂടാതെ അച്ഛനെ പിടിച്ചു കൊണ്ടു പോകുന്നതിനു മറ്റു സഹോദരങ്ങളെ യുദ്ധത്തിനായി സൈന്യം വിളിച്ചു കൊണ്ടു പോകുന്നതും ഒരു സഹോദരി രോഗംവന്ന് മരിക്കുന്നതും അതുപോലെ തന്നെ അമ്മയുടെ ആരോഗ്യം ക്ഷയിച്ചു വരുന്നതും നിസ്സഹായതയോടെ നോക്കി നിൽക്കുന്ന Loung നെ കാണാൻ സാധിക്കും.

Khmer Rouge ൻ്റെ സൈന്യം കൃത്യമായ ഒരു പ്രൊപ്പഗാൻഡ ഫോളോ ചെയ്തിരുന്നു. പൂർണമായി വിദേശ വസ്തുക്കൾ ബഹിഷ്കരിക്കുക എന്നതായിരുന്നു അവരുടെ പ്രധാനപ്പെട്ട അജണ്ട.ജീവൻ രക്ഷിക്കാനുള്ള അത്യാവശ്യ മരുന്നുകൾ പോലും ഉപയോഗിക്കാൻ ജനങ്ങളെ അനുവദിച്ചില്ല.നിറമുള്ള വിദേശ വസ്ത്രങ്ങൾ ഉപയോഗിക്കാൻ സമ്മതിച്ചില്ല ഇത്തരത്തിലുള്ള വസ്ത്രങ്ങളെ പഴങ്ങളുടെ ചാറിൽ മുക്കി കറുത്ത വസ്ത്രങ്ങൾ ആക്കി മാറ്റി ഉപയോഗിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി.കൃഷി ചെയ്ത് ജീവിക്കാനും നഗരങ്ങളിലെ വീടുകൾ ഉപേക്ഷിക്കാനും സ്വകാര്യ സ്വത്തുക്കൾ ഉപേക്ഷിക്കാനും ജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യവസായങ്ങളിൽ കൂടെയുള്ള പുരോഗതിയും ആധുനിക ജീവിത രീതികളും അവരുടെ അജണ്ടക്ക് എതിരായിരുന്നു.

Khmer Rouge ൻ്റെഭരണകാലത്ത് കംബോഡിയൻ ജനങ്ങൾ അനുഭവിച്ച അവകാശ ലംഘനങ്ങളും കുഞ്ഞുങ്ങളെപ്പോലും യുദ്ധമുഖങ്ങളിലേക്ക് എറിഞ്ഞു കൊടുക്കുന്ന ഭരണകൂട ക്രൂരതകളും യാഥാർത്ഥ്യം പോലെ സിനിമയിൽ കാണുമ്പോൾ അതിജീവിച്ച Loung Un നെ ഓർക്കേണ്ടതുണ്ട്. തല്പരലക്ഷ്യങ്ങൾക്ക് വേണ്ടി യുദ്ധങ്ങൾ നടത്തി സ്വന്തം ജനങ്ങളുടെ മനുഷ്യാവകാശങ്ങൾക്ക് വില കല്പിക്കാത്ത ഭരണകൂടങ്ങളുടെ ഇരയാണ്Loung Un.

ഈ സിനിമ ആഗോളതലത്തിൽ മനുഷ്യർ ചർച്ച ചെയ്യപ്പെടണം എന്ന് ആഞ്ജലീന ജോളി ആഗ്രഹിച്ചിരുന്നു. അതിനാൽ ഇവർ നെറ്റ്ഫ്ലിക്സ് എന്ന മാധ്യമത്തിലൂടെ ഈ സിനിമ സംപ്രേഷണം ചെയ്തു.

                " i feel this kind needs an audience.I wanted to educate people.I wanted to do this for combodia.I didn't want it to be thats small  thing that disappeared.It will reach over 100 countries.I appreciate there are times of people want to see a movie together at home.Because its very emotional and it is heavy and they have the option of watching it on their own time.what i felt was best to really get this message out."
                                                Angelina jolie


Available in telegram with malayalam subtitle