Sunday, May 31, 2020

The wall

                  YEAR.                   : 2017

                  LANGUAGE.        : ENGLISH

                 DIRECTOR.           : DOUG LIMAN

                WRITTRN BY.        : DWAIN WORREL

                 STARRING.            : AARON TYLER
                                                    JOHN CENA
                                                   LALITH NAKLI
ഇറാഖ് യുദ്ധസമയത്ത് അമേരിക്കൻ Army staff Sargent  Shane Mathews ഉം അദ്ദേഹത്തിൻ്റെ നിരീക്ഷകൻ Sargent Allen Issac ഉം മരുഭൂമിയിലെ ഒരു Pipeline construction അന്വേഷിക്കാനായി അയക്കപ്പെടുകയാണ്.22 മണിക്കൂറുകൾ Site നിരിക്ഷിച്ച ശേഷം construction നടക്കുന്ന സ്ഥലത്തേക്ക് ഇറങ്ങുന്ന മാത്യൂസിനെ iraqi snipper shoot ചെയ്യുകയും അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ പ്രതിപാദ്യം.

Saturday, May 30, 2020

The kill team

                    YEAR                      : 2017

                    LANGUAGE.          : ENGLISH

                    DIRECTORS.          : DAN KRAUSS

                    WRITTEN BY.        : DAN KRAUSS

                    STARRING.             : NAT WOLF
                                                       ADAM LONG
                                                       JONATHAN
                                                       ALEXANDER

അഫ്ഗാൻ യുദ്ധ സമയത്ത് അമേരിക്കൻ Soldiers നടത്തിയ കുറ്റകൃത്യങ്ങളാണ് സിനിമയുടെ പ്രതിപാദ്യം.Andrew Briggman എന്ന young soldier Deeks എന്ന Sergent ൻ്റെ കീഴിൽ നടക്കുന്ന യുദ്ധ കുറ്റകൃത്യങ്ങളെ തിരിച്ചറിയുകയും അതിനെ പുറത്ത് കൊണ്ട് വരാനും ശ്രമിക്കുന്നു. നിയമവിരുദ്ധ കാര്യങ്ങൾ അധികാരികളെ അറിയിച്ചാൽ ത്തൻ്റ നിലനില്പ് അപകടത്തിലാകും എന്ന് മനസ്സിലാക്കി ശ്രമം ഉപേക്ഷിക്കുന്നു.

Cinemotographer ഉം journalist ഉം ആയ Krauss അദ്ദേഹത്തിൻ്റെ തന്നെ ഇതേ തലക്കെട്ടിൽ ഒരുക്കിയ documentary യുടെ പുനരാവിഷ്ക്കാരം കൂടിയാണ് ഈ സിനിമ.2009-2010 കാലഘട്ടത്തിൽ US Soldiers അഫ്ഗാൻ സിവിലിയൻസിനെ കാരണമില്ലാതെ കൂട്ടക്കൊല നടത്തുകയും ഈ കുറ്റകൃത്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർ അറിയാതിരിക്കാൻ നടത്തിയ ഗൂഡാലോചനകളും krauss തൻ്റെ documentary യിലൂടെ അവതരിപ്പിക്കുന്നു.

Peanut butter falcon

     Language : English

     Directors  : Tyler Nilson, Michael Schwartz.

     Starring    : Shia Laberouf, Dakota Johnson,
                           Zak Gottsagen.

   
ഡൗൺ സിൻഡ്രോം  ബാധിച്ച ഒരു വ്യക്തി ഒരു സ്ഥാപനത്തിൽ നിന്ന് രക്ഷപ്പെട്ട് ഒരു ഫിഷർമാൻ ൻ്റെ അടുക്കൽ എത്തുകയും തുടർന്ന് അവർ തമ്മിലുള്ള സൗഹൃദവും അവരുടെ ജീവിതവും ആണ് ഈ സിനിമയിൽ പറയുന്നത് അത്. ഓസ്കാർ വേദിയിൽ സാന്നിധ്യമറിയിച്ച ആദ്യ ഡൗൺ സിൻഡ്രോം വ്യക്തിയാണ് Zak Gottsagen. നോർത്ത് കരോലിനയിൽ ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ബലഹീനതകൾ അനുഭവിക്കുന്നവരുടെ ക്യാമ്പിൽ വെച്ചാണ് Gott Sagen ൻ്റെ അസാമാന്യ പ്രകടനം സംവിധായകർ കാണുന്നത്. ഈ സിനിമയിലെ Zak എന്ന കഥാപാത്രത്തെ     കൃത്യതയോടെ gottsagen ന് വേണ്ടി ക്രമപ്പെടുത്തിയതാണ്. Zak  എപ്പോഴും മനസ്സിൽ താലോലിച്ചിരുന്ന ഒരു ambition ആണ് പ്രൊഫഷണൽ wrestler ആകുക എന്നത്. അതിനുവേണ്ടി Zak നടത്തുന്ന പരിശ്രമങ്ങൾ ആണ് ഈ സിനിമയിൽ പ്രാധാന്യമർഹിക്കുന്നത്. Zak ൻ്റെ Hero ആയ Salt Walter Redneck ൻ്റെ വീഡിയോ കാണുകയും അനുകരിക്കുകയും ചെയ്യുന്ന Zak തൻറെ സ്വപ്നം നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.Zak ൻ്റെ സാമർത്ഥ്യം ശരിക്കും മനസ്സിലാക്കുന്ന Tylor ഉം ആയിട്ടുള്ള യാത്രകളാണ് ഈ സിനിമ.
     

Queen of katwe

YEAR                         : 2016

DIRECTOR                : MEERA NAIR

STARRING.               : LUPITO NYONGO
                                     MADINA NALWANGA
                                     DAVID OYELOWO

WRITTEN BY.           : WILLIAM WHEELER
 
2012 ൽ ESPN ൽ പ്രസിദ്ധീകരിച്ച A Queen Of Later,Story of Life,Chess എന്നീ പരമ്പരയെ അടിസ്ഥാനമാക്കിയാണ്"A Queen Of Katwe" എന്ന സിനിമ നിർമിച്ചിരിക്കുന്നത്. ഉഗാണ്ടയിലെ കറ്റാവയിലുള്ള ചേരിയിൽ നിന്നും ലോക ചെസ്സ് വേദിയിൽ തിളങ്ങിയ ഫിയോണ മുട്ടേസിയുടെ ജീവിതമാണ് ഇത്.

Katwe യിലെ kampala എന്ന ചേരിയിൽ ജീവിച്ചിരുന്ന ഫിയോണ മുട്ടേസി ചെസ്സ് പഠിക്കുകയും പിന്നീട് Women candidate Master ആകുകയും തുടർന്ന്world chess olympiad ൽ വിജയങ്ങൾ നേടുകയും ചെയ്തു.

അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതെ ചേരിയിൽ ജീവിക്കേണ്ടി വരുന്ന മനുഷ്യരുടെ ജീവിതത്തെ സിനിമയിലൂടെ അറിയാൻ സാധിക്കും. ചെസ്സ് പഠിപ്പിക്കാനായി അവരുടെ ചേരിയിലേക്ക് എത്തുന്ന മാസ്റ്റർ അവരുടെ ജീവിതം മാറ്റിമറിക്കാനുള്ള ഒരു പ്രതീക്ഷ കൂടി അവർക്ക് നൽകുന്നു.12 years slave ലൂടെ ഓസ്കാർ ലഭിച്ച ലു -
പിറ്റോ ന്യോഗോയാണ് അമ്മ വേഷത്തിൽ എത്തിയിരിക്കുന്നത്. ഒരു ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമ കൂടിയാണ് ഇത്.

Wednesday, May 13, 2020

First they killed my Father

2017 പുറത്തിറങ്ങിയ കമ്പോഡിയൻ അമേരിക്കൻ ത്രില്ലറാണ് FIRST THEY KILLED MY FATHER.Kmer Rouge ൻ്റെ ഭരണകാലത്ത് കമ്പോഡിയൻ കില്ലിംഗ് ഫീൽഡ് ഇല് നിന്നും അമേരിക്കയിലേക്ക് രക്ഷപ്പെട്ട  Loung Un രചിച്ച "first they killed my father."എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി അമേരിക്കൻ നടിയും സിനിമാ നിർമ്മാതാവും മനുഷ്യാവകാശ പ്രവർത്തകയുമായ അഞ്ജലീനജോളി സംവിധാനം ചെയ്ത സിനിമയാണ് First They Killed My Father.
1955 ആരംഭിച്ച വിയറ്റ്നാം യുദ്ധം ക്രമേണ അയൽ രാജ്യമായിരുന്ന കമ്പോഡിയയിലേക്കും വ്യാപിച്ചു.U.S ൻ്റെ Military North Vietnam ൽബോംബാകമണം തുടങ്ങിയ സമയത്ത് നോർത്ത് വിയറ്റ്നാം ജനത നിഷ്പക്ഷ രാജ്യമായ കമ്പനിയിലേക്ക് അഭയം തേടി പിന്നീട് ഇത് കമ്പോഡിയൻ സിവിൽ വാർ ആയി പരിണമിച്ചു.നോർത്ത് വിയറ്റ്നാമിൻ്റെയും വിയറ്റ്കോംഗ് എന്ന സംഘടനയുടെയും പിന്തുണയോട് കൂടി Khmer Rouge എന്ന Communist Party of Kampuchea കംബോഡിയൻ ഗവൺമെൻ്റിനെതിരെ നടത്തിയ യുദ്ധമാണ് കമ്പോഡിയൻ സിവിൽ വാർ.
അമേരിക്ക കംബോഡിയൻ സിവിൽ War ൽ നിന്ന് പിൻവാങ്ങുന്നു എന്ന് അറിയിച്ച് കൊണ്ട് കമ്പോഡിയയിലെ യുഎസ് എംബസി ഒഴിപ്പിക്കുന്ന സമയത്ത് Khmer national armed forces ലെ ഉദ്യോഗസ്ഥനായ Ung രാജ്യത്ത് സംഭവിക്കാൻ പോകുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് സഹപ്രവർത്തകനുമായി സംസാരിക്കുന്നത് മുതൽ  സിനിമ ആരംഭിക്കുന്നു. Khmer Ruge ൻ്റെ സൈന്യത്തെ തോല്പിച്ച് കൊണ്ട് കംബോഡിയയിൽ ജനാധിപത്യം സ്ഥാപിക്കും എന്ന അമരിക്കയുടെ വാഗ്ദാനത്തിൽ വിശ്വസിച്ചത് കൊണ്ടുള്ള അഞ്ച് വയസ്സ്കാരിയുടെ പശ്ചാത്താപത്തിലൂടെ അവിടെ അവരുടെ അനുഭവങ്ങളിലൂടെ Khmer Rouge ഭരണത്തിൻറെ യഥാർത്ഥ പൊയ്മുഖം കാഴ്ചക്കാരിലേക്ക് എത്തുന്നു.
അമേരിക്ക ബോംബ് ആക്രമണം നടത്തുമെന്ന് ജനങ്ങളെ അറിയിച്ചുകൊണ്ട് Khmer Rouge ൻ്റെ സൈന്യം സിറ്റി ഒഴിപ്പിക്കുകയും ഇവരെ ലേബർ ക്യാമ്പിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. ഗവൺമെൻറ് ഉദ്യോഗസ്ഥൻ ആണെന്ന identity മറച്ചുവെച്ചുകൊണ്ടാണ് ഈ കുടുംബം രക്ഷപ്പെടുന്നത്. അടുത്ത ഗ്രാമത്തിലെ ബന്ധുവീട്ടിൽ അഭയം പ്രാപിക്കുന്ന Pa Ung നും കുടുംബത്തിനും തിരിച്ച് വീണ്ടും ലേബർ ക്യാമ്പിലേക്ക് പോകേണ്ടി വരുന്നു. Pa Ung ൻ്റെ identity സൈന്യം കണ്ടുപിടിച്ചാൽ ഉള്ള അനന്തരഫലങ്ങൾ ഓർത്ത് കൊണ്ടുള്ള ആ കുടുംബത്തിൻ്റെ 'പേടി മൂലമാണ് ഇത് സംഭവിക്കുന്നത്.
ദിവസങ്ങൾ കാൽനടയായി നടന്നതിനു ശേഷം മാത്രമാണ് ലേബർ ക്യാമ്പിലേക്ക് ആളുകൾക്കു എത്താൻ സാധിച്ചത്. ആഹാരമില്ലാതെ തളർന്നും ക്ഷീണിച്ചും എത്തിയവർക്ക് തടികൊണ്ടുള്ള വീട് സ്വയം കെട്ടി ഉണ്ടാക്കേണ്ടി വരുന്നു.ക്യാമ്പുകളിൽ പൊതുവേ ഭക്ഷണത്തിന് ലഭ്യതക്കുറവാണ് ആഹാരസാധനങ്ങൾ എല്ലാംതന്നെ  യുദ്ധസ്ഥലങ്ങളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. അഞ്ചുവയസ്സുകാരി Loung തൻറെ കുടുംബ അനുഭവിക്കുന്ന പീഡനങ്ങൾക്ക് എല്ലാം തന്നെ സാക്ഷിയാകേണ്ടി വരുന്നു.തൻറെ സഹോദരൻ വിശപ്പ് സഹിക്കാതെ കഴിക്കാനായി പച്ചക്കറികൾ പറിച്ചതിന് സൈന്യത്തിൻറെ കൈയിൽ നിന്ന് അടി വാങ്ങുന്നതിന് കൂടാതെ അച്ഛനെ പിടിച്ചു കൊണ്ടു പോകുന്നതിനു മറ്റു സഹോദരങ്ങളെ യുദ്ധത്തിനായി സൈന്യം വിളിച്ചു കൊണ്ടു പോകുന്നതും ഒരു സഹോദരി രോഗംവന്ന് മരിക്കുന്നതും അതുപോലെ തന്നെ അമ്മയുടെ ആരോഗ്യം ക്ഷയിച്ചു വരുന്നതും നിസ്സഹായതയോടെ നോക്കി നിൽക്കുന്ന Loung നെ കാണാൻ സാധിക്കും.

Khmer Rouge ൻ്റെ സൈന്യം കൃത്യമായ ഒരു പ്രൊപ്പഗാൻഡ ഫോളോ ചെയ്തിരുന്നു. പൂർണമായി വിദേശ വസ്തുക്കൾ ബഹിഷ്കരിക്കുക എന്നതായിരുന്നു അവരുടെ പ്രധാനപ്പെട്ട അജണ്ട.ജീവൻ രക്ഷിക്കാനുള്ള അത്യാവശ്യ മരുന്നുകൾ പോലും ഉപയോഗിക്കാൻ ജനങ്ങളെ അനുവദിച്ചില്ല.നിറമുള്ള വിദേശ വസ്ത്രങ്ങൾ ഉപയോഗിക്കാൻ സമ്മതിച്ചില്ല ഇത്തരത്തിലുള്ള വസ്ത്രങ്ങളെ പഴങ്ങളുടെ ചാറിൽ മുക്കി കറുത്ത വസ്ത്രങ്ങൾ ആക്കി മാറ്റി ഉപയോഗിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി.കൃഷി ചെയ്ത് ജീവിക്കാനും നഗരങ്ങളിലെ വീടുകൾ ഉപേക്ഷിക്കാനും സ്വകാര്യ സ്വത്തുക്കൾ ഉപേക്ഷിക്കാനും ജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യവസായങ്ങളിൽ കൂടെയുള്ള പുരോഗതിയും ആധുനിക ജീവിത രീതികളും അവരുടെ അജണ്ടക്ക് എതിരായിരുന്നു.

Khmer Rouge ൻ്റെഭരണകാലത്ത് കംബോഡിയൻ ജനങ്ങൾ അനുഭവിച്ച അവകാശ ലംഘനങ്ങളും കുഞ്ഞുങ്ങളെപ്പോലും യുദ്ധമുഖങ്ങളിലേക്ക് എറിഞ്ഞു കൊടുക്കുന്ന ഭരണകൂട ക്രൂരതകളും യാഥാർത്ഥ്യം പോലെ സിനിമയിൽ കാണുമ്പോൾ അതിജീവിച്ച Loung Un നെ ഓർക്കേണ്ടതുണ്ട്. തല്പരലക്ഷ്യങ്ങൾക്ക് വേണ്ടി യുദ്ധങ്ങൾ നടത്തി സ്വന്തം ജനങ്ങളുടെ മനുഷ്യാവകാശങ്ങൾക്ക് വില കല്പിക്കാത്ത ഭരണകൂടങ്ങളുടെ ഇരയാണ്Loung Un.

ഈ സിനിമ ആഗോളതലത്തിൽ മനുഷ്യർ ചർച്ച ചെയ്യപ്പെടണം എന്ന് ആഞ്ജലീന ജോളി ആഗ്രഹിച്ചിരുന്നു. അതിനാൽ ഇവർ നെറ്റ്ഫ്ലിക്സ് എന്ന മാധ്യമത്തിലൂടെ ഈ സിനിമ സംപ്രേഷണം ചെയ്തു.

                " i feel this kind needs an audience.I wanted to educate people.I wanted to do this for combodia.I didn't want it to be thats small  thing that disappeared.It will reach over 100 countries.I appreciate there are times of people want to see a movie together at home.Because its very emotional and it is heavy and they have the option of watching it on their own time.what i felt was best to really get this message out."
                                                Angelina jolie


Available in telegram with malayalam subtitle

Friday, May 8, 2020

Mustang

തുർക്കിഷ് ഫ്രഞ്ച് സിനിമാ സംവിധായികയായ Deniz Gamze Erguven സംവിധാനം ചെയ്ത 2015 ൽ പുറത്തിറങ്ങിയ സിനിമയാണ് Mustang.  വടക്കേ തുർക്കിയിലെ ഒരു തീരദേശ ഗ്രാമത്തിൽ താമസിക്കുന്ന അനാഥരായ അഞ്ചു സഹോദരങ്ങളുടെ കഥ പറയുന്ന സിനിമയാണ് ഇത്.
അമ്മാവനോടൊപ്പം ആണ് ഈ പെൺകുട്ടികൾ താമസിക്കുന്നത്. മതപരമായ ആചാരങ്ങളും സമൂഹത്തിലെ അന്തസ്സും നിലനിർത്താനുള്ള ശ്രമങ്ങൾ അഞ്ച് പെൺകുട്ടികളുടെയും ലോകത്തെ വീട് എന്ന ജയിലിനകത്താക്കി ഒതുക്കി. സ്കൂളിൽ നിന്ന് വരുന്ന വഴിക്ക് കൂട്ടുകാരോടൊപ്പം കടലിൽ കളിക്കുന്നത് കണ്ട ഈ പെൺകുട്ടികളുടെ അയൽവാസി ഇതിനെപ്പറ്റി മറ്റൊരു രീതിയിൽ അവരുടെ വീട്ടിൽ അവതരിപ്പിക്കുന്നു. അതിനുശേഷം പെൺകുട്ടികളെ വീട്ടിൽ തടവിലാക്കുകയും അവരെ പാചകം പഠിപ്പിക്കുകയും അവർക്ക് വേണ്ടി പ്രത്യേക തരത്തിലുള്ള നിറംമങ്ങിയ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നു. പിന്നീട് അവരെ വിവാഹം കഴിപ്പിച്ച് അയക്കാനുള്ള ഒരുക്കങ്ങളാണ് അവിടെ നടക്കുന്നത്. വിവാഹത്തിനു താൽപര്യമില്ലെങ്കിൽ പോലും ഒരു തരത്തിലും പ്രതിരോധിക്കാൻ ആവാതെ  കീഴടങ്ങേണ്ടി വരുന്നു.

ഈ പെൺകുട്ടികൾക്ക്.സ്കൂളിൽ പോകാനും ഭംഗിയുള്ള വസ്ത്രം ധരിക്കാനും രാത്രിയിൽ പുറത്തു പോകാനും ഡാൻസ് ചെയ്യാനും നീന്തൽ പഠിക്കാനും തീരദേശ ഗ്രാമത്തിന് അപ്പുറമുള്ള കാര്യങ്ങളെ കുറിച്ച് അറിയാനും ചുരുക്കം പറഞ്ഞാൽ അവരുടേതായ ജീവിതം ജീവിച്ചു തീർക്കാൻ ആണ് അവരുടെ ആഗ്രഹം.അവരുടെ ലോകത്ത് പാടി നടക്കണം എന്ന് ആഗ്രഹിക്കുന്ന പെൺകുട്ടികൾ പക്ഷെ സമൂഹം കല്പിച്ചു വച്ച പാരമ്പര്യ നിയമങ്ങൾക്ക് അകത്തു ഒതുങ്ങി ജീവിക്കേണ്ടി വരുന്നു.
അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെടുന്ന പെണ്ണുങ്ങൾ ദേശ ഭേദമന്യേ എല്ലായിടങ്ങളിലും ഉണ്ട്. ഈ സിനിമയിൽ നിന്ന് വ്യത്യസ്തം ഒന്നുമല്ല നമ്മുടെ നാട്ടിലെ യാഥാസ്ഥിതിക കുടുംബങ്ങളിലെ പെൺകുട്ടികളുടെ അവസ്ഥയും. അവകാശങ്ങൾ നേടിയെടുക്കാൻ യാഥാസ്ഥിതിക കെട്ടുപാടുകൾ പൊട്ടിച്ച് പുറത്ത് വന്ന് പെണ്ണുങ്ങൾക്ക് സമൂഹം ചാർത്തി ആകുന്ന പേരുകളും മറ്റൊരു യാഥാർത്ഥ്യമാണ്.

                              നാനാവിധ സംസ്കാരങ്ങളെ ഉൾക്കൊണ്ട് ഒരുമയോടെ ജീവിച്ചിരുന്ന ജനങ്ങളെ രാഷ്ട്രീയ ധ്രുവീകരണത്തിലൂടെ ഭിന്നിപ്പിക്കുക എന്നാണ് എർദോഗൻ നയിക്കുന്ന ഗവൺമെൻ്റിൻ്റെ നിലപാട് എന്ന് സംവിധായിക വ്യക്തമാക്കുന്നു.സ്ത്രീ-
കൾക്കെതിരെ വർധിച്ച് വരുന്ന അക്രമങ്ങളെ നോർമലൈസ് ചെയ്യുന്ന രീതിയാണ് ഗവൺമെൻ്റ് സ്വീകരിക്കുന്നത്. തുർക്കിയും മറ്റ് മുസ്ലീം രാജ്യങ്ങളും സ്ത്രീകളോട് കാണിക്കുന്ന അടിച്ചമർത്തൽ മനോഭാവത്തിനെതിരെയുള്ള ശക്തമായ മറുപടിയാണ് ഈ സിനിമ.

ഈ പെൺകുട്ടികൾക്ക് നിഷേധിക്കപ്പെട്ടുന്നത് അവരുടെ സന്തോഷത്തിൻ്റെ ലോകം കൂടിയാണ്. സ്കൂൾ ,ആൺകുട്ടികളുമായുള്ള സൗഹൃദം, digital technology, Sports games, ഇഷ്ട വസ്ത്രങ്ങൾ ഇവയെല്ലാം അവർക്ക് നിഷേധിക്കപ്പെട്ടവയാണ്.പെ-
കുട്ടികളുടെ വീടിൻ്റെ ജനാലയാണ് അവരുടെ ലോകത്തിൻ്റെ വാതിലായി മാറുന്നത്.ഈ പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ സന്തോഷം നിസ്സാരമായ ഒന്നല്ല ,അത് അവരുടെ രാഷ്ട്രീയമാണ്.

Wednesday, May 6, 2020

The fault in our stars

"The fault in our stars" എന്ന ജോഷ് ബോണിൻ്റെ നോവലിനെ അടിസ്ഥനമാക്കി 2014ൽ നിർമ്മിച്ച സിനിമയാണിത്. വളരെ കുഞ്ഞുനാൾ മുതൽ തന്നെ ക്യാൻസറിനോട് പോരാടുന്ന hazel എന്ന പെൺകുട്ടി. Peter Van Houten ൻ്റെ ക്യാൻസർ രോഗത്തോട് പോരാടുന്ന അന്ന എന്ന പെൺകുട്ടിയുടെ കഥ പറയുന്ന "Imperial Affliction"എന്ന നോവലാണ് അവളുടെ പ്രിയ പുസ്തകം. hazel ഡിപ്രഷൻ ലോകത്തേക്ക് പോകുന്നു എന്ന് മനസ്സിലാക്കിയ മാതാപിതാക്കൾ  അവളെ ഒരു കാൻസർ സപ്പോർട്ട് ഗ്രൂപ്പിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നു. അപ്പോൾ ഗ്രൂപ്പിൽ വച്ച് കണ്ടുമട്ടുന്ന അഗസ്റ്റസ് waters മായിട്ടുള്ള സൗഹൃദം Hazel ൻ്റെ ജീവിതത്തിൽ പുതിയ വഴിത്തിരിവായി മാറുന്നു.
                             അഗസ്റ്റസുമായിട്ടുള്ള സൗഹൃദവും അവളുടെ പ്രിയപ്പെട്ട ബുക്കിനെ അഗസ്റ്റസിനെ പരിചയപ്പെടുത്തുന്നതിലൂടെയും ഫോണിലൂടെയുള്ള ദീർഘനേര സംഭാഷണങ്ങളും Hazelനെ Depression ൻ്റെ അവസ്ഥയിൽ നിന്നും പുറത്തെത്തിക്കുന്നു. പതിയെ സൗഹൃദം പ്രണയത്തിന് വഴിമാറുന്നു.
മുൻപത്തെ ബാസ്കറ്റ് ബോൾ കളിക്കാരനായിരുന്നു അഗസ്റ്റസ്. എല്ലാവരും അവനെ അറിയണം എന്നായിരുന്നു അവൻറെ ആഗ്രഹം.എന്നാൽ Hazel ൻ്റെ ആഗ്രഹം മറ്റൊന്നാണ്. നമ്മളെ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാൾ കൂടെയുണ്ടായാൽ മതി എന്നാണ്. അങ്ങനെ കുറച്ച് ദിവസം കൊണ്ട് Hazel ൻ്റെ ലോകമായി മാറി അഗസ്റ്റസ്.
Amsterdam ലേക്കുള്ള hazel ൻ്റെ സ്വപ്ന യാത്രയും ഉം ആനി ഫ്രാങ്കിൻ്റെ attic സന്ദർശനവും van Houten
നെ കണ്ടുമുട്ടുന്നതും അതും അവരുടെ പ്രണയ ദിവസങ്ങളുടെ സ്വപ്ന നിമിഷങ്ങൾ ആണ്. hazel സ്വയം ഒരു ഗ്രാൻഡിനെ പോലെയാണ് കാണുന്നത്. ഏത് നിമിഷവും പൊട്ടിതെറിച്ചേക്കാവുന്ന എന്നാൽ അതുമൂലം ഉണ്ടാകുന്ന ഇമോഷണൽ damage  കഴിയുന്നത്ര കുറയ്ക്കാനായി അവൾ ശ്രമിക്കുന്നു.

Monday, May 4, 2020

Heidi

Johanna spyri യുടെ "Heidi ''എന്ന നോവലിനെ ആസ്പദമാക്കി അലൈൻ gsponer 2015 ഇല് സംവിധാനം ചെയ്ത സിനിമയാണ് Heidi. സ്വിറ്റ്സർലൻഡിലെ ആൽപ്സ് പർവത നിരയുടെ താഴ് വാരത്ത് താമസിക്കു alm uncle ൻ്റെ അടുത്തേക്ക് അച്ഛനും ഞാനും അമ്മയും നഷ്ടപ്പെട്ട Heidi യെ അവളുടെ ആൻറി കൊണ്ടുവരുന്നത് മുതലാണ് സിനിമ ആരംഭിക്കുന്നത്. പരുക്കൻ സ്വഭാവക്കാരനായ alm uncle നെ നാട്ടുകാർക്ക് തീരെ ഇഷ്ടമല്ല.Heidi വരുന്നതു മുതൽ മുതൽ അദ്ദേഹത്തിൻറെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും അദ്ദേഹത്തിൻറെ സന്തോഷവും ആൽപ്സിൻ്റെ മനോഹാരിതയോടെ കൂടി സിനിമയിൽ പറയുന്നു. വിശാലമായ പച്ചപ്പ് നിറഞ്ഞ താഴ്വരയിലേക്ക് ആടുമേക്കാൻ പോകുന്ന Heidi യും Peter ഉം പർവതങ്ങളുടെ മനോഹാരിതയും കാഴ്ചക്കാരൻ്റെ മനസ്സിനെ കുളിരണയിപ്പിക്കും
താഴ്‌വരയുടെ സൗന്ദര്യത്തെ അതിൻറെ പൂർണ്ണതയിൽ ആസ്വദിക്കുന്ന Heidi യെ പെട്ടെന്നൊരു ദിവസം ക്ലാര  എന്ന പെൺകുട്ടിയുടെ വീട്ടിലേക്ക് കൊണ്ടുപോകുകയും പിന്നീട് അവർ തമ്മിലുണ്ടാകുന്ന സൗഹൃദവും  Heidi ക്ക് ഉണ്ടാകുന്ന Home Sickness ഉം പീന്നീട് അവളെ മുത്തച്ഛൻ്റെ അടുക്കലേക്ക് കൊണ്ടുവരുന്നതും Heidi മൂലം clara യ്ക്കുണ്ടാകുന്ന മാറ്റങ്ങളും ആണ് സിനിമയിൽ പ്രതിപാദിക്കുന്നത്.
                        പത്തൊമ്പതാം സ്വിറ്റ്സർലൻഡിലെ  ആൽപ്സ് പർവ്വത നിരയുടെ താഴ്വാരത്തിൽ വളർന്നുവന്ന എന്ന് Heidi schwaller-എന്ന ഒരു യഥാർത്ഥ പെൺകുട്ടിയുടെ ജീവിതമാണ് Johanna spyri നോവൽ ആക്കിയത്. വേനൽക്കാലം ചിലവഴിക്കാൻ ജർമനിയിലെ സൂറിച്ചിൽ നിന്നും ഉം സ്വിറ്റ്സർലൻഡിലേക്ക് നടത്തിയ  ഒരു യാത്രക്കിടയിലാണ് എഴുത്തുകാരി ഹെയ്തിയെ കണ്ടുമുട്ടിയത്. ഹെയ്ദി ആയി വേഷം ഇട്ടിരിക്കുന്ന Anuk Stephan അഭിനയം കൊണ്ട് നമ്മുടെ കണ്ണ് നിറയിപ്പിക്കും.Alps പർവ്വതനിരകളിൽ കൂടെയുള്ള ഉള്ള സന്തോഷകരമായ ഹായ് യാത്രാനുഭവവും Heidi യും അവളുടെ ചിരിയും നമ്മുടെ കണ്ണുകളെ അതിശയിപ്പിക്കും.

"There is nothing in it.
  Because you'll fill it up yourself"

"Everyone laughed at me
Why is that
Because I want to write stories
         They just don't know any better Heidi
         But you've seen more of the world."

If something in life brings you joy
then you simply have to do it,
regardless of what people say.

Saturday, May 2, 2020

Five Feets Apart

                          അമേരിക്കൻ നടനും സംവിധായകനും സിനിമാനിർമാതാവും ആയ justin-
Louis Baldoni സംവിധാനം നിർവഹിച്ച് 2019 ൽ പുറത്തിറങ്ങിയ ചിത്രമാണ് Five feet apart. സോഷ്യൽ മീഡിയ താരവും മോട്ടിവേഷണൽ സ്പീക്കറും ആയിരുന്ന Claire Wineland ൻ്റെ ജീവിതമാണ് ഇത്തരത്തിലൊരു സിനിമ ചെയ്യാൻ Baldoni യെ പ്രേരിപ്പിച്ചത്.സിനിമയിലെ പ്രണയകഥ-
യുമായി സാമ്യമുള്ള മറ്റു രണ്ട് പ്രണയജോടികളായി-
രുന്നു Katie യും Dalton ഉം.Facebook ലൂടെ കണ്ടു മുട്ടിയ ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു.ഇരുവർക്കും ശ്വാസകോശ-
മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയെങ്കിലും 14 മാസങ്ങൾക്ക് ശേഷം Katie യും 2 വർഷങ്ങൾക്ക് ശേഷം Dalton ഉം മരണപ്പെട്ടു.

                                                Cystic fibrosis എന്ന അസുഖം മൂലം ആശുപത്രിയിൽ കഴിയുന്ന സ്റ്റെല്ല ഗ്രാൻ്റ് എന്ന പെൺകുട്ടി.ഓരോ ദിവസവും ക്യത്വമായ Routine follow ചെയ്ത് എല്ലാ കാര്യങ്ങൾക്കും അതിൻ്റേതായ പരിധികളും സ്വയം നിയന്ത്രണവും പാലിച്ച് കൊണ്ട് ജീവിക്കുന്ന കൂട്ടുകാരെ ഏറെ ഇഷ്ടപ്പെടുന്നവൾ. അങ്ങനെയിരിക്കെ CF Patient ആയ will New Man- നെ കണ്ടു മുട്ടുന്നു. അവളിൽ നിന്നും തികച്ചും വ്യത്യാസമായ സ്വാഭാവക്കാരൻ.ചികിത്സയിൽ തീരെയും വിശ്വസിക്കാത്ത അലസ സ്വാഭാവക്കാരനായ will - നെ  ക്രമേണ ജീവിതത്തെ അതിൻ്റെ പൂർണ്ണതയിൽ ജീവിക്കണമെന്ന് മനസ്സിലാക്കി കൊടുക്കുന്നു. മരണത്തിന് തന്നെ കാരണമായേക്കാവുന്ന അണുബാധ ഉണ്ടാകുമെന്നുള്ളത് 5 അടി അകലം സൂക്ഷിക്കുന്ന ഇരുവരുടെയും പ്രണയം പ്രേഷകൻ്റെ കണ്ണ് നനയിക്കും.
       
Claire Wineland

Friday, May 1, 2020

Blue is the warmest colour

                            Blue is the warmest colour
                   
                                           ഫ്രഞ്ച് ടുണിഷ്യൻ ചലച്ചിത്ര പ്രവർത്തകനായ Abdellatif Kechiche സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ ചിത്രമാണ് "Blue is the warmest colour".Lesbian പ്രണയം ആണ് ചിത്രത്തിൻ്റെ പ്രമേയം. സ്വവർഗ്ഗ പ്രണയികളുടെ പ്രണയത്തിൻ്റെ കഥ പറഞ്ഞ ജൂലിയൻ മോർഹിൻ്റെ വിവാദമായ ഗ്രാഫിക് നോവലിൻ്റെ ചലച്ചിത്രാഖ്യാന മാ ണ് ഈ സിനിമ.
സംവിധായകനും നടിക്കും Palme d'or പുരസ്കാരം കിട്ടുന്ന ആദ്യത്തെ സിനിമ കൂടിയാണ് blue is the warmest colour. കൗമാര പ്രായക്കാരിയായ Adele എന്ന പെൺകുട്ടിക്ക് നീല നിറത്തിലുള്ള തലമുടിയുള്ള പെൺകുട്ടിയോട് തോന്നുന്ന പ്രണയവും ഒരു ലെസ്ബിയൻ ബാറിൽ വച്ചുള്ള കണ്ടുമുട്ടലും പീന്നീടങ്ങോട്ടുള്ള പ്രണയ ദിവസങ്ങളുടെ കഥ പറയുകയും ചെയ്യുന്ന സിനിമയാണ് ഇത്. നീലനിറത്തിൻ്റെ ഒരു Visual Symbolism കൂടിയാണ് ഈ സിനിമ.എമ്മയുടെ തലമുടിയുടെയും കണ്ണുകളുടെയും നിറവും എമ്മയെ തിരഞ്ഞ് ലെസ്ബിയൻ ബാറിലെത്തുമ്പോൾ അദെല്ലെ കാണുന്ന അലങ്കാരങ്ങളും സിനിമയുടെ അവസാനത്തിൽ ചിത്രപ്രദർശനത്തിനെത്തുന്ന അദെല്ലെയുടെ ഉടുപ്പിൻ്റെ നിറവും ഏറ്റവും തീവ്രതയോടുകൂടി സിനിമയിൽ നിറയുന്നു.